ഉള്ള്യേരി മാമ്പൊയില്‍ മാതാം തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷനെ (56) തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ള്യേരി മാമ്പൊയില്‍ മാതാം തോട്ടിലാണ് ലോഹിതാക്ഷനെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും മാമ്പൊയിലുള്ള വിവാഹ വീട്ടില്‍ പോയശേഷം വീട്ടില്‍ തിരിച്ചെത്താതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരുന്നതിനിടെ തിങ്കളാഴ്ച രാവിലെ മൃതദേഹം തോട്ടില്‍ കാണുകയായിരുന്നു.

തോട്ടിലെ ചെളിയിലും, വെള്ളത്തിലും മുഖം ആഴ്ന്ന നിലയിലായിരുന്നു. മഴയെതുടര്‍ന്ന് തോട്ടില്‍ നല്ല ഒഴുക്കായിരുന്നു. അത്തോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. ഭാര്യ: ലിജി. മക്കള്‍: ജിഷ്ണു.അനഘ

