KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗഹൃദ ബിആർസി പ്രവേശനോത്സവം നടന്നു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗഹൃദ ബിആർസി പ്രവേശനോത്സവം നടന്നു. നഗരസഭ ചെയർപേഴ്സൺ കെ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ മുഖ്യാതിഥിയായി.
വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, വാർഡ് കൗൺസിലർ ജിഷ പി , കൗൺസിലർമാരായ വത്സരാജ് കേളോത്ത് ടി. ചന്ദ്രിക, മെമ്പർ സെക്രട്ടറി വി. രമിത ബ്ലോക്ക് കോർഡിനേറ്റർ രശ്മിശ്രീ പി ടി എ പ്രസിഡൻറ് മാരായ ഗിരീഷ്, രവി, ബഡ്സ് സ്കൂൾ അദ്ധ്യാപിക ആതിര, സി ഡി എസ് വൈസ് ചെയർപേഴ്സൺ ആരിഫ ഉപസമിതി കൺവീനർമാരായ രേഖ ശ്രീകല സി ഡി എസ് മെമ്പർമാരായ മുബീന സുജാത ശോഭന ശാലിനി എന്നിവർ
ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
.
കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കും ബഡ്സ് സ്കൂൾ അദ്ധ്യാപകൻ സുരേഷ് മാസ്റ്റർ സ്കൂളിലെ ആയ കാർത്തിക എന്നിവർക്കും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മൊമൻ്റോ നൽകി ആദരിക്കുകയും കാനറാ ബാങ്ക് മാനേജർ വിജേഷ് മുഴുവൻ കുട്ടികൾക്കും ബാങ്കിന്റെ വക ഉപഹാരം സമർപ്പിക്കുകയും ചെയ്തു. മധുര വിതരണവും ഭക്ഷണ വിതരണത്തിനും ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ 
കൊയിലാണ്ടി നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ. എം.പി. സ്വാഗതവും സുരേഷ് മാസ്റ്റർ  നന്ദിയും പറഞ്ഞു.
Share news