സി.പി.ഐ.എം. നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി : സി.പി.ഐ.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ കൂട്ടായ്മ സി.പി.ഐ.എം. പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ. സുനിൽ ഉദ്ഘാടനം ചെയ്തു. നോട്ട്നിരോധനവും, റേഷൻ പ്രതിസന്ധിയും ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ടുകളും, ആനുകാലിക രാഷ്ട്രീയവിഷയങ്ങളും വിശദീകരിക്കാൻ നടത്തിയ ജനകീയ കൂട്ടായ്മയിൽ ലോക്കൽ കമ്മിറ്റി അംഗം എം. നാരായണൻ അദ്ധ്യക്ഷതവഹിച്ചു.
പരിപാടിയിൽ യുവ കവയിത്രി നവീന സുഭാഷിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. വി. ദാമോദരൻ ഉപഹാരം നൽകി അനുമോദിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, മുൻ വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, ടി. ഗോപാലൻ, തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ കൗൺസിലർമാരായ കെ. ടി. ബേബി, പി. എം. ബിജു, പി. കെ. രാമദാസൻ മാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗം എ. ലളിത തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ചന്ദ്രശേഖരൻ സ്വാഗതവും എൻ. സി. സത്യൻ നന്ദിയും പറഞ്ഞു. തുടർന്ന് വേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

