എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് ആവേശോജ്വല സ്വീകരണം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് മണ്ഡലത്തിൽ ആവേശോജ്വല സ്വീകരണം. സ്ഥാനാർത്ഥിയായി സി പി ഐ എം തെരഞ്ഞെടുത്തതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയതായിരുന്നു അദ്ദേഹം. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ആദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്. ഗ്രാമീണ റെയിൽവേ സ്റ്റേഷനായ നിലമ്പൂർ അക്ഷരാർത്ഥത്തിൽ സ്നേഹാധിക്യത്താൽ വീർപ്പുമുട്ടി.

നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് ഉയര്‍ന്നു വന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമാണ് എം സ്വരാജ്. 2016 മുതല്‍- 2021 വരെ തൃപ്പൂണിത്തുറ എം എല്‍ എ, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ ബാബുവിനെ അട്ടിമറിച്ചാണ് 2016-ല്‍ തൃപ്പുണിത്തുറയില്‍ നിന്ന് എംഎല്‍എയായത്. നിയമസഭയ്ക്കകത്തും പുറത്തും മികച്ച സാമാജികനെന്ന പേര് നേടി.

