KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞത് വള്ളം മറിഞ്ഞ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

വിഴിഞ്ഞത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തഥയൂസ് ആണ് മരിച്ചത്. വിഴിഞ്ഞം മൗത്തിന് സമീപം ആണ് അപകടം. ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. മുത്തപ്പൻ, രജിൻ, പുഷ്പദാസ് എന്നിവരാണ് നീന്തി കരക്കു കയറിയത്. രണ്ടുപേരെ കാണാതായിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്റ്റെല്ലസ് എന്നയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി

എറണാകുളം ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. ചെറായി തൃക്കടക്കാപ്പിള്ളി പുഴയിൽ ഇന്നലെയാണ്‌ അപകടം ഉണ്ടായത്. തൃക്കടക്കാപ്പിള്ളി സ്വദേശി നിഖിലിനെയാണ് കാണാതായത്. കൂട്ടുകാർക്കൊപ്പം പുഴയിൽ വഞ്ചിയുമായി പോകവെയായിരുന്നു അപകടം സംഭവിച്ചത്. യുവാവിനായി തിരച്ചിൽ തുടരുന്നു.

Advertisements

 

അതിനിടെ, തിരുവനന്തപുരത്ത് കനത്ത മഴയിൽ കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷംവീട്ടിൽ സിന്ധുവിന്റെ ഓടിട്ട വീട്ടിൽ സമീപത്തു നിന്ന മരം കടപുഴകി വീടിൻ്റെ മേൽക്കൂരയും വീടും പൂർണമായി തകർന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ അവർ രക്ഷപ്പെട്ടു.

Share news