KOYILANDY DIARY.COM

The Perfect News Portal

സ്വർണ വിലയിൽ നേരിയ വർധന; പവന് 71,360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 200 രൂപ കൂടി ഒരു പവന് 71,360 രൂപയായി. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 8920 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന വില. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നടപടികള്‍ വിലക്കിയ ഫെഡറല്‍ വ്യാപാര കോടതിയുടെ ഉത്തരവിന് താത്കാലിക സ്റ്റേ ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി ഫലമായി അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില വര്‍ധിച്ചിരിക്കുകയാണ്.

ഈ മാസം ആദ്യം 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിച്ചേരുകയായിരുന്നു. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കഴിഞ്ഞയാഴ്ച വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നത്. ഇന്ന് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയരുന്നത്.

Share news