KOYILANDY DIARY.COM

The Perfect News Portal

ശക്തമായ കാറ്റിൽ പന്തലായനി നെല്ലിക്കോട്ടുകുന്ന് ഭാഗത്ത് വീടിനു മുകളിലേക്ക് മരം വീണ് കനത്ത നാശനഷ്ടം

കൊയിലാണ്ടി: ഇന്നലെ സന്ധ്യയോടെ ആഞ്ഞടിച്ച ശക്തമായ കാറ്റിൽ പന്തലായനി നെല്ലിക്കോട്ടുകുന്ന് ഭാഗത്ത് വീടിനു മുകളിലേക്ക് മരം വീണ് കനത്ത നാശനഷ്ടം. പുനയംകണ്ടി ”ശ്രീസന” ഹേമന്ദ് കുമാറിൻ്റെ വീടിനു മുകളിലേക്കാണ് മരം കടപുഴകി വീണത്. വീടിൻ്റെ മുകളിലെ ട്രസ് വർക്ക് ചെയ്ത് ഓടിട്ട വലിയ ഭാഗം തകർന്നിട്ടുണ്ട്. 

തൊട്ടടുത്ത് താമസിക്കുന്ന പുനയംകണ്ടി കമലയുടെ പറമ്പിലെ മരമാണ് വീണത്. കമലയുടെ പറമ്പിലെ ചെങ്കല്ലുകൊണ്ട് കെട്ടിയ മതിലും ഇതോടൊപ്പം തകർന്നിട്ടുണ്ട്. ഏകദേശം 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്ഥലം സന്ദർശിച്ചു. വില്ലേജ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

Share news