സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഒഴിവാക്കും; പൃഥ്വി

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ യുവതാരം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതില്‍ അവരുടെ ധൈര്യത്തെ അഭിനന്ദിച്ച് നടന്‍ പൃഥ്വിരാജിന്റെ എഫ്.ബി പോസ്റ്റ്. നടി അസാധാരാണ ധൈര്യമാണ് കാണിക്കുന്നത്. സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഒഴിവാക്കും എന്നുമാണ് പോസ്റ്റില്‍ പൃഥ്വി വ്യക്തമാക്കുന്നത്. ജീവിതത്തില്‍ താന്‍ കണ്ട ധീര വനിതകളാണ് തന്റെ അമ്മയും ഭാര്യയും. ധൈര്യമുള്ള സ്ത്രീകളുടെ ഇടയില്‍ നില്‍ക്കുന്ന താന്‍ എത്ര ചെറുതാണെന്ന് തോന്നിപോവുകയാണ്. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.
ഇന്ന് എന്റെ പ്രിയ സുഹൃത്ത് അവരുടെ പുതിയ ചിത്രം ആദമിന്റെ ചിത്രീകരണത്തിനായി എത്തുന്പോള്‍ എന്റെ ജീവിതത്തില്‍ ഒരു അസാധാരണമായ നിമിഷത്തിന് സാക്ഷിയാവാന്‍ ഒരിക്കല്‍ കൂടി അവസരം ലഭിക്കുകയാണ്.

