KOYILANDY DIARY.COM

The Perfect News Portal

കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു

മംഗളൂരു: കാസര്‍കോട്-മംഗളൂരു റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. വെള്ളിയാഴ്ച രാത്രിയില്‍ തലപ്പാടിയിലും ഉള്ളാളിലുമായി മൂന്നു ബസുകള്‍ക്കെതിരെ കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. മംഗളൂരില്‍ ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട് -തലപ്പാടി റൂട്ടില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കല്ലേറിനെത്തുടര്‍ന്നു അതു ഉപേക്ഷിച്ചു. കര്‍ണാടക ട്രാന്‍സ്പോ‍ര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *