വനിതാ സാഹിതി കൊയിലാണ്ടി മേഖലയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

വനിതാ സാഹിതി കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ബി. അശ്വതി എഴുതിയ ഉറുമ്പുകൾ ഉമ്മ വയ്ക്കുമ്പോൾ എന്ന കവിത സമാഹാരം എം ഊർമിള പരിചയപ്പെടുത്തി. പു ക സ മേഖല സെക്രട്ടറി മധു. കിഴക്കയിൽ, പ്രസിഡണ്ട് കെ ശ്രീനിവാസൻ, കെ രാജൻ, പ്രസീത എൻ കെ, പത്മിനി എൻ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

വിഷ്ണുപ്രിയ, ഗീത, സതീദേവി എന്നിവർ കവിതകൾ ആലാപനം ചെയ്തു. തന്നെ കവിതയെഴുത്തിലേക്ക് നയിച്ച അനുഭവങ്ങളെ കുറിച്ച് കവിയത്രി ബി അശ്വതി സംസാരിച്ചു. വനിതാ സാഹിതി സെക്രട്ടറി പ്രീത ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ആർ കെ ദീപ അധ്യക്ഷത വഹിച്ചു.
