ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കീഴടക്കി ഹൈദരാബാദ്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ജയം 42 റൺസിന്. ഹൈദരാബാദ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം കാണാതെ ആർസിബി 19.5 ഓവറിൽ 189 ന് പുറത്തായി. ബെംഗളൂരൂവിന് മികച്ച തുടക്കം ലഭിച്ചെങ്കിലും വിജയലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല. ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ് മൂന്നുവിക്കറ്റെടുത്തു.

ബെംഗളൂരുവിനായി ഫിലിപ് സാള്‍ട്ടും വിരാട് കോലിയും മികച്ച തുടക്കമാണ് നൽകിയത്. 43 റണ്‍സെടുത്ത് കോലി പുറത്തായി. ഫിലിപ് സാള്‍ട്ട് 32 പന്തില്‍ 62 റണ്‍സെടുത്തു. പിന്നാലെ വന്ന ആർക്കും തന്നെ ടീമിനെ വിജയത്തിലേക്ക് കരകയറ്റാൻ കഴിഞ്ഞില്ല. തോൽവിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ബംഗളൂരുവിന് നഷ്ടമായത്. നേരത്തേ ഹൈദരാബാദ്.

നിശ്ചിത 20 ഓവറില്‍ ഹൈദരാബാദ് ആറുവിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടിയിരുന്നത്. ഇഷാൻ കിഷന്റെ മികച്ച പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും മികച്ച തുടക്കം നൽകിയിരുന്നു. അര്‍ധസെഞ്ചുറിയോടെ വെടിക്കെട്ട് നടത്തിയ കിഷന് ടീമിനെ 200-കടത്തി. 48 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

