KOYILANDY DIARY.COM

The Perfect News Portal

ബിജെപി ചേമഞ്ചേരി ഏരിയ ജനറൽ സെക്രട്ടറിയായിരുന്ന രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: ബിജെപി ചേമഞ്ചേരി ഏരിയ ജനറൽ സെക്രട്ടറിയായിരുന്ന രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. മികച്ച പൊതുപ്രവർത്തകനും അധ്യാപകനുമായിരുന്ന വാരത്തംകണ്ടി രാമചന്ദ്രൻ മാസ്റ്റർ . ബിജെപി ചേമഞ്ചേരി ഏരിയ ജനറൽ സെക്രട്ടറി  ചുമതലയേറ്റെടുത്ത് പ്രവർത്തിച്ച് വരികയായിരുന്ന മരണത്തിന് തൊട്ടു മുമ്പ് വരെ പൊതുരംഗത്ത്  സജീവമായിരുന്നു. അദ്ദേഹത്തിൻറെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചിച്ചു.

യോഗത്തിൽ ജിതേഷ് കാപ്പാട് അധ്യക്ഷത വഹിച്ചു, വിനോദ് കാപ്പാട് അനുശോചന സന്ദേശംവായിച്ചു, ഗ്രാമപഞ്ചായത്ത് മെമ്പർ സുധ തടവങ്കയിൽ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ, അബ്ദുൽ ഹാരിസ്, ഉണ്ണികൃഷ്ണൻ പൂക്കാട്, സുനിത പടിഞ്ഞാറയിൽ, ഉണ്ണികൃഷ്ണൻ കൊളക്കാട്, രാജേഷ് കുന്നുമ്മൽ, സത്യൻ മാസ്റ്റർ, സരീഷ് ചോയ്യക്കാട് എന്നിവർ സംസാരിച്ചു. സജീവ് കുമാർ സ്വാഗതം പറഞ്ഞു.

Share news