വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം.

കൊയിലാണ്ടി: വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കാനത്തിൽ ജമീല എം.എൽ.എ ആവശ്യപ്പെട്ടു. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള വെള്ളറക്കാട്, ചിറക്കല്‍ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനാണ് റെയിൽ ഉത്തരവിട്ടിട്ടുള്ളത്. മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും ഒഴിവാക്കികൊണ്ടാണ് ഉത്തരവ്.
.

.
വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഉത്തരവ് പുന:പരിശോധിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
