KOYILANDY DIARY.COM

The Perfect News Portal

കുന്ന്യോറ മലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ സ്ഥലം ഏറ്റെടുത്ത് കൈമാറണം: ബിജെപി

കൊയിലാണ്ടി: കുന്ന്യോറ മലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ സ്ഥലം ഏറ്റെടുത്ത് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി നോർത്ത് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കുന്ന്യാറ മലയിൽ നടക്കുന്ന റോഡ് നിർമ്മാണം അശാസ്ത്രീയവും അപകടങ്ങൾ വിളിച്ചുവരുത്തുന്നതുമാണ്.
വഗാർഡ് കമ്പനിയുടെ പ്രവർത്തി നടത്തുന്ന അഴിയൂർ മുതൽ വെങ്ങളം വരെയുള്ള സ്ഥലങ്ങളിൽ വ്യാപകമായ ക്രമക്കേടുണ്ടെന്നും ബി ജെ പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു. കുന്ന്യോറ മലയിൽ സമരം ചെയ്യുന്ന പ്രദേശവാസികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
അപകട ഭീഷണിയേ തുടർന്ന് മാറി താമസിക്കേണ്ടിവന്ന പ്രദേശവാസികളുടെ വീട്ട് വാടക സസ്ഥാന സർക്കാർ നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ ഏഴ് മാസമായി മുടങ്ങിയ അവസ്ഥയിലാണെുള്ളതെന്നും, വാടക കുടിശ്ശിക ഉടൻ കൈമാറണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കോഴിക്കോട് നോർത്ത് ജില്ല ജന സെക്രട്ടറി എസ് ആർ ജയ്കിഷ്, ജില്ല വൈസ് പ്രസിഡണ്ട്മാരായ അഡ്വ: വി സത്യൻ, വി.സി ബിനീഷ് എന്നിവർ പങ്കെടുത്തു.
Share news