KOYILANDY DIARY.COM

The Perfect News Portal

ആലുവയിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

ആലുവയിൽ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ പുത്തൻകുരിശ്, ആലുവ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും. അമ്മ നടത്തിയ കൊലപാതകത്തിന് പീഡനവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. ഇന്നലെയാണ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.

കേസിൽ പോസ്റ്റ്മോർട്ടത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബന്ധു അറസ്റ്റിലായത്. കുറ്റം സമ്മതിച്ച ഇയാൾ രണ്ടുവർഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്ന് മൊഴി നൽകി. അതേസമയം ആലുവയില്‍ കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

 

കുഞ്ഞ് നേരിട്ടത് ക്രൂര പീഡനമാണെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിയെന്നും വിവരങ്ങള്‍ പുറത്തുവന്നു. കേസില്‍ കുട്ടിയുടെ അച്ഛൻ്റെ അടുത്ത ബന്ധു കുറ്റസമ്മതം നടത്തിയിരുന്നു. ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. 

Advertisements
Share news