കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. കഴിഞ്ഞ ദിവസം കടുവയെക്കണ്ട കേരളാ എസ്റ്റേറ്റ് പരിസരത്താണ് ദൗത്യസംഘം ഇപ്പോഴുള്ളത്. കടുവയെ കണ്ടഭാഗത്ത് കൂടും വെച്ചിട്ടുണ്ട്.

ടാപ്പിങ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ ആക്രമിച്ച അടയ്ക്കാകുണ്ട് റാവുത്തൻമലയിൽ നൂറോളം നിരീക്ഷണ ക്യാമറകളാണുള്ളത്. നാലുസംഘങ്ങളായാണ് പരിശോധന. ചെങ്കുത്തായ പ്രദേശമായതിനാൽ ദൗത്യം ദുഷ്കരമാണ്. ലൈവ് സ്ട്രീമിംഗ് ക്യാമറകൾ ഉപയോഗിച്ച് രാത്രിയും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

