തിക്കോടി കുണ്ടംപാത്തി തോട് മുതൽ നൈവരായണി തോട് നവീകരണത്തിന് തീരുമാനമായി

തിക്കോടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളി ഗ്രാമസഭയിൽ കുണ്ടംപാത്തി തോട് മുതൽ നൈവരായണി തോട് നവീകരണത്തിന് തീരുമാനമായി. വാർഡ് മെമ്പർ ദിബിഷ എം അദ്ധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ പ്രകാശൻ. കെ മഴകാല പൂർവ്വ ശുചികരണത്തെ കുറിച്ചും ക്ലാസ് നടത്തി.
.

.
എൻ ആർ ഇ ജി സെക്ഷൻ സാജിത, സ്വാതി എന്നിവർ നേതൃത്വം നൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ബജറ്റ് വിഹിതം അപര്യാപ്തമെന്ന് യോഗം വിലയിരുത്തി. മോണിറ്ററിംങ്ങ് കമ്മറ്റി അംഗം മനോജ് തില്ലേരി സംസാരിച്ചു. മേറ്റ് രമ്യ മനോജ് സ്വാഗതവും രാധ കെ കെ നന്ദിയും പറഞ്ഞു.
