KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര കല്യാണ വീട്ടിൽ മോഷണം നടന്നു. പണമടങ്ങിയ പെട്ടി മോഷണം പോയി

പേരാമ്പ്ര കല്യാണ വീട്ടിൽ മോഷണം: വൻ തുക നഷ്ടപ്പെട്ടു. ടി പി രാമകൃഷ്ണൻ എംഎൽഎ വീട് സന്ദർശിച്ചു. പേരാമ്പ്ര പൈതോത് കോർത്ത് സദാനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. 17, 18 തിയ്യതികളിൽ നടന്ന വിവാഹ സൽക്കാരം നടന്ന ദിവസമാണ് മോഷണം നടന്നത്. കാഷ് കവറുകൾ നിക്ഷേപിക്കുന്ന പണമടങ്ങിയ പെട്ടിയാണ് വാതിൽ കുത്തി തുറന്നു മോഷണം നടത്തിയത്. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌കോഡ്  സ്ഥലം പരിശോധിച്ചു. 
.
വൻ തുക ബോക്സിൽ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന്  വീട്ടുടമസ്ഥൻ പറഞ്ഞു. വിവാഹം നടന്നു പണം അടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമിൽ വെച്ച് പൂട്ടിശേഷം രാത്രിയിൽ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്. സംഭവം അറിഞ്ഞ് പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. അന്വേഷണം ഊർജിതമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിന്ദു, വൈസ് പ്രസിഡണ്ട് വി എം അനൂപ് കുമാർ വാർഡ് മെമ്പർ കെ പി സജീഷ്  തുടങ്ങിയവരം ഒപ്പമുണ്ടായിരുന്നു.
Share news