കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സ്ഥാപകദിനം ആഘോഷിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സ്ഥാപകദിനം ആഘോഷിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. നഗരസഭ സിഡിഎസ് ഹാളിൽ നടന്ന പരിപാടിയിൽ നോർത്ത് സിഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി രമിത വി ആശംസ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ 27 വർഷം സിഡിഎസിൽ സേവനമനുഷ്ടിച്ച 38-ാം വാർഡ് സിഡിഎസ് മെമ്പർ ആസ്യ യെയും. മികച്ച സംരംഭമായി തെരഞ്ഞെടുത്ത പാഞ്ചജന്യം ന്യൂട്രിമിക്സ് നെയും ആദരിച്ചു. സൗത്ത് സിഡി എസ് ചെയർപേഴ്സൺ വിബിന കെ കെ സ്വാഗതം പറഞ്ഞു.

