വിപി ഗംഗാധരൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം ആചരിക്കുന്നു

കൊയിലാണ്ടി: മുൻ സിപിഐഎം നേതാവായിരുന്ന വിപി ഗംഗാധരൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികം മെയ് 18ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. കൊല്ലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

കാലത്ത് 7 മണിക്ക് അദ്ധേഹത്തിൻ്റെ വസതിയിലെ സ്മൃതിമണ്ഡപത്തിൽ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പുഷ്പാർച്ചന നടക്കും. വൈകീട്ട് 5 മണിക്ക് ഇല്ലത്തുതാഴെ പ്രകടവും അനുസ്മരണ പൊതുയോഗവും നടക്കും. സിപിഐഎം നേതാക്കളായ എ.എം. റഷീദ്, അഡ്വ. എൽ.ജി ലിജീഷ്, ടി.കെ. ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
