നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയില്‍. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമെൻ കോളനിയിൽ അനീഷ് കുമാർ (26) നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് സമീപം റോഡരികിൽ നിർത്തിയിട്ട് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിക്കവെയാണ് പ്രതിയെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തത്. തുടർന്ന് വെള്ളയിൽ പോലീസ് സ്റ്റേഷൻ SI അഭിലാഷ്, SCPO രജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
