KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ ജില്ലാതല മെഗാ കരിയർ ഗൈഡൻസ് ഗില്പശാല ശ്രദ്ധേയമായി

കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ മെഗാ കരിയർ ഗൈഡൻസ് ശില്പശാല വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ഫലപ്രദമായി. കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ വെച്ചു നടന്ന ഏകദിന ശില്പശാല വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. അനുരാജ് വി  അധ്യക്ഷനായിരുന്നു.
.
എസ്എസ്എൽസിക്കു ശേഷം ഏതു കോഴ്സ് തെരഞ്ഞെടുക്കാം, ഹയർ സെക്കണ്ടറിക്കു ശേഷമുള്ള ഉപരിപഠന സാധ്യതകൾ, ഏകജാലക അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ കാര്യങ്ങളെല്ലാം വ്യക്തമായി അവതരിപ്പിക്കപ്പെട്ടു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദൂരീകരിക്കാൻ ശില്പശാലയുടെ ഭാഗമായി നടത്തിയ വ്യക്തിഗത കൗൺസിലിംഗും ഏകജാലക സമർപ്പണ ഹെൽപ്പ് ഡെസ്കും ഏറെ സഹായകരമായി.
.
സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് വിദഗ്ദരായ പുരുഷോത്തമൻ ഒ.വി, നജീബ് എൻ എം, ഡോ: പി.കെ ഷാജി എന്നിവർ ശില്പശാല നയിച്ചു. ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്മിജ പി എസ്, വി.പി രാജീവൻ, ആർഎം രാജൻ, ഡി.കെ ബിജു, സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. നിഷ കെ സ്വാഗതവും പവിന പി നന്ദിയും പറഞ്ഞു.
Share news