കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസ് നിഷേധിച്ചു

ഫുട്ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് നിഷേധിച്ചു. 2025 – 2026 വർഷത്തേക്കുള്ള ക്ലബ്ബ് ലൈസൻസ് പുതുക്കി നൽകിയില്ല. അടുത്ത സീസണെ ബാധിക്കാത്ത തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചിട്ടുണ്ട്.

എഐഎഫ്എഫ് ക്ലബ് ലൈസൻസ് പ്രക്രിയയിലാണ് ലൈസൻസ് നിഷേധിക്കപ്പെട്ടത്. ചില കാര്യങ്ങൾ ക്ലബിന്‍റെ നിയന്ത്രണത്തിന് അതീതമായതിനാലാണ് 2025–26 സീസണിലേക്ക് ലൈസൻസ് ലഭിക്കാത്തതെന്ന് ക്ലബ് അധികൃതർ അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നുവെന്നാണ് വിവരം. നടപടിയില്‍ ബ്ലാസ്റ്റേഴ്സിന് അപ്പീൽ നൽകുവാനും, ഇളവ് തേടാനും സാധിക്കും.

