ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു

ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ആണ് സമിതിയുടെ ചെയർപേഴ്സൺ. ആശമാരുടെ ഓണറേറിയം, ഇൻസെന്റീവ്, സേവന കാലാവധി എന്നിവയെക്കുറിച്ച് വിശദമായി സമിതി പഠിക്കും. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് സർക്കാർ ശുപാർശ നൽകും. ആശമാർക്ക് മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.
