കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 3 സ്ത്രീകൾ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകൾ എയർ കസ്റ്റംസിന്റെ പിടിയിലായി. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്‌കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.

തായ്‌ലൻഡിൽ നിന്നും എയർഏഷ്യ എകെ 33 നമ്പർ വിമാനത്തിലാണ് ഇവർ കരിപ്പൂരിൽ എത്തിയത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോ തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ തായ്‌ലൻഡ് നിർമ്മിത രാസ ലഹരിയും ആണ് ഇവരിൽ നിന്നും പിടികൂടിയത്.

