അറവ് മാലിന്യം തള്ളുന്നതിനിടെ പിടികൂടി. 50000 രൂപ പിഴ ഈടാക്കി

മൂടാടി: അറവ് മാലിന്യം തള്ളുന്നതിനിടെ പിടികൂടി. 50000 രൂപ പിഴ ഈടാക്കി. മൂടാടി എൻ എച്ച് ബൈപാസിൽ അർദ്ധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത് നിന്ന് കൊണ്ടുവന്ന് ചാലി വയലിൽ തള്ളാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാർ ചേർന്ന് പിടി കൂടുകയായിരുന്നു.

പോലിസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി വയലിൽ തള്ളിയ മാലിന്യം പൂർണമായു തിരിച്ചെടുപ്പിച്ചു. 50000 രൂപ പിഴയും ഈടാക്കി. വി.പി. ബഷീർ, സുധീഷ്, കെ.എം. ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യവണ്ടി പിടികൂടിയത്

