KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡ് കലോത്സവവും അംഗൻവാടി ജീവനക്കാരുടെ യാത്രയയപ്പും സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡ് കലോത്സവവും അംഗൻവാടി ജീവനക്കാരുടെ യാത്രയയപ്പും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് കലോത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു അധ്യക്ഷത വഹിച്ചു. നാലു പതിറ്റാണ്ടിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഒറ്റക്കണ്ടം അംഗൻവാടിയിലെ ഇന്ദിര ടീച്ചർക്കും കാൽ നൂറ്റാണ്ടിൻ്റെ സർവ്വീസുമായി വിരമിച്ച അനശ്വര അംഗൻവാടി ഹെൽപ്പർ ശാന്തക്കും വർണ്ണാഭമായ യാത്രയയപ്പാണ് നൽകിയത്.
അംഗൻവാടി വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ചെയർപേഴ്സൺ ജീവനക്കാർക്ക് പൊന്നാടയും മൊമൻ്റോയും ഉപഹാരം വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ കെ എ ഇന്ദിരയും നൽകി. ഒ.കെ സുരേഷിൻ്റെ രചനയിൽ ഷൈജു പെരുവട്ടൂർ സംവിധാനം ചെയ്ത നാട്യവേദി ബാനറിൽ ‘കാലമേ നീ സാക്ഷി’ എന്ന ലഹരി വിരുദ്ധ സന്ദേശമുയർത്തിയ നാടകം അരങ്ങേറി.
സ്വാഗത സംഘം കൺവീനർ കട്ടയാട്ട് വേങ്ങോളി വിശ്വനാഥൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാഘവൻ സ്വസ്ഥവൃത്തം മുഖ്യപ്രഭാഷണവും കൗൺസിലർമാരായ ഫാസിൽ, ജമാൽ മാസ്റ്റർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ രമേശൻ, ദേവദാസ് അനേനാരി, കുട്ടിപ്പറമ്പിൽ ദാമോധരൻ, നൊട്ടിക്കണ്ടി അബ്ദുൾ അസീസ്, ADS ചെയർ പേഴ്സൺ സുധിന, അംഗൻവാടി ടീച്ചർമാരായ ജീജ, സവിത, ALMSC അംഗങ്ങളായ ഷംസുദ്ദീൻ മാസ്റ്റർ, രസ്ന, ഗീത എളവന തുടങ്ങിയവർ സംസാരിച്ചു.
Share news