KOYILANDY DIARY.COM

The Perfect News Portal

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ തല വനിതാ ഫാർമസിസ്റ്റ്സ് കൺവെൻഷൻ

ഉള്ള്യേരി: കേരള പ്രൈവറ്റ് ഫാ‍ര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ തല വനിതാ ഫാർമസിസ്റ്റ്സ് കൺവെൻഷൻ ഉള്ള്യേരിയില്‍ നടന്നു. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ക​ണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിലെ ഗുണപരമായ വളർച്ചയിലും പൊതുജനാരോഗ്യ മേഖലയിൽ  മരുന്നുകളുടെ ശാസ്ത്രീയമായ വിതരണ ഇടപെടലിലൂടെ വനിത ഫാർമസിസ്റ്റുകൾ നിർവഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രാഖില ആധ്യക്ഷത വഹിച്ചു.
ഡ്രഗ്സ് ഇൻസ്പെക്ടർ യു.ശാന്തി കൃഷ്ണ ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന വിഷയത്തിലും  ഡോ: എസ്. ശ്രീകുമാരി തൊഴിലിടങ്ങളിലെ ലിംഗനീതിയെ കുറിച്ചും ക്ലാസെടുത്തു.
ഫാർമസിസ്റ്റ്സ് അസോസിയേഷൻ വനിതാ വിഭാഗം സംസ്ഥാന കൺവീനർ കെ.പി വിമല മലപ്പുറം, നവീൻലാൽ പാടിക്കുന്ന്, എം.ജിജീഷ്, മഹമൂദ് മൂടാടി എന്നിവർ സംസാരിച്ചു. ഷാജു ചെറുക്കാവിൽ സ്വാഗതവും പി.വി റാബിയ നന്ദിയും പറഞ്ഞു.

ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനറായി ടി.വി രാഖില, ചെയർപേഴ്സണായി പി.വി റാബിയ എന്നിവർ ഉൾപ്പെടുന്ന
11 അംഗ വനിതാ ജില്ലാ കമ്മറ്റി അംഗങ്ങളേയും കൺവെൻഷനിൽ വെച്ച് തെരഞ്ഞടുത്തു.
Share news