കൊയിലാണ്ടി നഗരസഭയുടെ ഓഫീസ് ഷോപ്പിംഗ് കോംപ്ലെക്സിലേയ്ക്ക് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് താല്പര്യ പത്രം ക്ഷണിച്ചു

കൊയിലാണ്ടി നഗരസഭയുടെ നിർമ്മാണത്തിലുള്ള ഓഫീസ് ഷോപ്പിംഗ് കോംപ്ലെക്സിലേയ്ക്ക് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ താല്പര്യ പത്രം ക്ഷണിച്ചു കൊള്ളുന്നു. താൽപ്പര്യപത്രങ്ങൾ 20/05/2025 നു മുൻപായി സെക്രട്ടറി, കൊയിലാണ്ടി നഗരസഭ, കൊയിലാണ്ടി (po), പിൻ -673305 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. വിശദ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കൊയിലാണ്ടി നഗരസഭാ ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
