ഓപ്പറേഷന് സിന്ദൂറില്‍ കൊടുംഭീകരന് റൗഫ് അസര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓപ്പറേഷന് സിന്ദൂറില്‍ കൊടുംഭീകരൻ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ തലവനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായിരുന്നു റൗഫ്. ഐക്യരാഷ്ട്രസഭ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ സഹോദരനുമാണ് ഇയാൾ.

ബഹാവല്‍പൂരില്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങൾ ഇന്ത്യന്‍ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. സഹോദരിയും ഭർത്താവും അടക്കമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരണം സ്ഥിരീകരിച്ച് ജെയ്ഷെ തന്നെ പ്രസ്താവന പുറത്തിറക്കിയിരുന്നു.

പഞ്ചാബ് പ്രവിശ്യയില്‍ ബഹാവല്‍പൂരിലെയും മുറിദ്കെയിലെയും ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. വര്‍ഷങ്ങളായി ഇന്ത്യയിൽ രക്തം ഒഴുക്കുന്ന ജെയ്ഷെ, ലഷ്കര്‍ എന്നീ ഭീകര സംഘടനകളുടെ ആസ്ഥാനം നശിപ്പിച്ചിരുന്നു. യാത്രക്കാരുമായാണ് 1999 ഡിസംബര്‍ 24ന് ഐസി-814 വിമാനം റാഞ്ചി അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയത്. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് റാഞ്ചിയത്. വിമാനം വിട്ടുകിട്ടുന്നതിന് പകരമായി മസൂദ് അസര്‍, അല്‍ ഖ്വയ്ദ നേതാവ് അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ എന്നിവരെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു.

