KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷൻ സിന്ദൂർ: സർവ്വകക്ഷി യോഗം ഇന്ന്

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിയോടെ പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് യോഗം നടക്കുക. പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുക്കും. ഇതിനു പുറമെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും പങ്കെടുക്കും.

നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ സംബന്ധിച്ച യോഗത്തിൽ വിലയിരുത്തും. ജമ്മു കാശ്മീരിൽ തുടരുന്ന പാക്കിസ്ഥാൻ പ്രകോപനത്തിലെ തുടർ നീക്കങ്ങൾ ഉൾപ്പെടെ ചർച്ചയായിരിക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ആദ്യ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തത് ചില വിമർശനങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു. അതേസമയം നിലവിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

 

Share news