സൂപ്പര്‍ കപ്പില്‍ ഇന്ന് ‘ഐ എസ് എല്‍’ ഫൈനല്‍; ഗോവയും ജംഷഡ്പൂരും ഏറ്റുമുട്ടും

കലിംഗ സൂപ്പര്‍ കപ്പില്‍ ഇന്ന് എഫ് സി ഗോവ- ജംഷഡ്പൂര്‍ എഫ് സി കലാശപ്പോര്. ഒഡീഷയിലെ ഭുവനേശ്വറില്‍ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സൂപ്പര്‍ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഗോവ ഇന്ന് ഇറങ്ങുന്നത്. ഇരുടീമുകളും ഐ എസ് എല്ലില്‍ കളിക്കുന്നവരാണ് എന്ന പ്രത്യേകതയുണ്ട്.

2019ല്‍ ചെന്നൈയിന്‍ എഫ് സിയെ പരാജയപ്പെടുത്തിയാണ് ഗോവ ആദ്യ കിരീടം നേടിയിരുന്നത്. ഇന്ന് ഗോവ കിരീടം നേടിയാല്‍ അത് ചരിത്രമാകും. മണോലോ മാര്‍ക്വേസിന്റെ പിള്ളേര്‍ ഐ എസ് എല്ലില്‍ സെമി ഫൈനലില്‍ ആണ് പരാജയപ്പെട്ടത്. ബെംഗളൂരു എഫ് സിയാണ് പരാജയപ്പെടുത്തിയത്. ആദ്യ കപ്പ് ലക്ഷ്യമിട്ടാണ് ജംഷഡ്പൂര്‍ എത്തുന്നത്. 2021- 22 സീസണില്‍ ഐ എസ് എല്‍ കിരീടം നേടിയതിന് ശേഷമുള്ള ആദ്യ കിരീടം കൂടിയാണ് ജംഷഡ്പൂര്‍ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങളും ജയിച്ചാണ് ടൂര്‍ണമെന്റ് ഫൈനലില്‍ ഗോവ എത്തിയത്.

