KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ലിഫ്റ്റ് പണിക്കിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കേളമംഗലത്ത് കോട്ടാംപറമ്പിൽ മുണ്ടിക്കൽതാഴ, ചാലിൽ ഹൗസിൽ കൃഷ്ണന്റെ മകൻ കൃപേഷ് (35) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ലിഫ്റ്റ് പണിക്കിടെ രണ്ട് തൊഴിലാളികള്‍ക്കാണ് ഷോക്കേറ്റത്. ഇതില്‍ കൃപേഷിൻ്റെ നില ഗുരുതരമായി തുടരുകയായിരുന്നു..


മെയിന്‍ ലൈനില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റ്. പൈപ്പ് ഊരി മാറ്റുന്നതിനിടയില്‍ പോസ്റ്റിന്റെ മുകള്‍ ഭാഗത്ത് പൈപ്പ് തട്ടിയപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു.. സംഭവം നടക്കുമ്പോള്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. 

അമ്മ: രജനി. ഭാര്യ: പ്രവീണ. മക്കൾ: കൃതിക കൃഷ്ണ, കൃഷ്ണദേവ്. സഹോദരങ്ങൾ: രഞ്ജിത്ത്, അനുഷ. സഞ്ചയനം: ഞായറാഴ്ച.

Advertisements
Share news