വീടിനോട് ചേർന്ന തേങ്ങ കൂടക്ക് തീപിടിച്ചു. ആളപായമില്ല

കൊയിലാണ്ടി: വീടിനോട് ചേർന്ന തേങ്ങ കൂടക്ക് തീപിടിച്ചു. ഉള്ളിയേരി ഉള്ളൂർകടവ് പാലത്തിനു സമീപം വെട്ടുപൊടി താഴെ തിരുമലക്കുട്ടിയുടെ വീടിനാണ് തേങ്ങാകൂടയിൽ നിന്ന് തീ പിടിച്ചത്. അറിയിപ്പ് കിട്ടിയതിന്റെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ വി കെ ബിജുവിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി തീ പൂർണമായും അണച്ചു.

വീടിന്റെ അടുക്കളയും മേൽക്കൂരയുടെ പകുതി ഭാഗവും കത്തി നശിച്ചിട്ടുണ്ട്. തേങ്ങ ഉണക്കാൻ വേണ്ടി തീയിട്ടതിൽ നിന്നും തീ പടർന്നതാണെന്ന് സംശയിക്കുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബികെ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ എൻ, ജിനീഷ് കുമാർ പി കെ, നിധി പ്രസാദ് ഇഎം, നിതിൻ രാജ് കെ, രജിലേഷ് പി എം, ഹോം ഗാർഡ് മാരായ പ്രദീപ്, സോമകുമാർ, ഇ എം ബാലൻ, ഷൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
