എൻ്റെ കേരളം മേളയിൽ മികച്ച സേവനങ്ങൾ നൽകി ഐ.ടി മിഷന്

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജില്ലാ ഐ.ടി. വകുപ്പിന് കീഴിലുള്ള ഐ.ടി. മിഷന്റെയും അക്ഷയയുടെയും നേതൃത്വത്തിൽ മികച്ച സേവനമാണ് നൽകിയത്. ഐ.ടി. വകുപ്പിന്റെ ഒട്ടേറെ സേവനങ്ങൾ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. ആധാര്‍ സേവനങ്ങള്‍ മാത്രം മുന്നൂറിലധികം ആളുകളാണ് പ്രയോജനപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സുകള്‍, തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങി നൂറിലധികം ഓണ്‍ലൈന്‍ സേവനങ്ങളും ഇവിടെ ലഭ്യമാക്കി.

ആധാര്‍ അടക്കമുള്ള സേവനങ്ങള്‍ സൗജന്യമായിട്ടാണ് സ്റ്റാളില്‍ ഒരുക്കിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍, റേഷന്‍ കാര്‍ഡ്, ജനന-മരണ രജിസ്ട്രേഷന് തുടങ്ങി എല്ലാ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇവയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും വിവരങ്ങളും സ്റ്റാളില്‍ നിന്നും സന്ദർശകർക്ക് ലഭിച്ചു. സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെഫൈ പൊതുജനങ്ങള്‍ക്ക് പരിചയപെടുത്തുന്നതിനായി ഐ.ടി. സ്റ്റാള്‍ പവലിയന് പരിസരത്തു സൗജന്യ വൈഫൈ സൗകര്യവും പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാന ഐ.ടി. മിഷന്റെ വിവിധ ഇ ഗവേണന്‍സ് പദ്ധതികളായ ഇ-ഡിസ്ട്രിക്, പേപ്പര്‍ രഹിത ഫയല്‍ സംവിധാനമായ ഇ -ഒഫീസ് തുടങ്ങിയ വിവിധ പ്രോജക്ടുകളുടെ പരിചയപ്പെടുത്തലും സ്റ്റാളില്‍ ഒരുക്കിയിരുന്നു.

സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കാള്‍ സെന്ററിനേപ്പറ്റിയുള്ള പരിചയപ്പെടുത്തലും സ്റ്റാളില്‍ നൽകി. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ജില്ലയിലെ അക്ഷയ സംരംഭകരുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളും നറുക്കെടുപ്പും എല്ലാ ദിവസങ്ങളിലും സംഘപ്പിച്ചിരുന്നു. പ്രതിദിന ക്വിസ് മത്സരവും സമ്മാനദാനവും ഇതോടൊപ്പം സംഘടിപ്പിച്ചു. സന്ദർശകർ മികച്ച അഭിപ്രായമായിരുന്നു ഐടി മിഷൻ്റെ സേവനങ്ങളെക്കുറിച്ച് പങ്കുവെച്ചത്.

