കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിത അതിഥി എത്തി

കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുവാൻ പോകുന്നതിനിടെയാണ് ഫെസ്റ്റ് നടക്കുന്ന കൊയിലാണ്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ദേഹം എത്തിയത്. കൂടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസും ഉണ്ടായിരുന്നു. ഈ വർഷത്തെ പത്മപ്രഭാപുരസ്കാരം യുവകലാ സാഹിതി സംസ്ഥാനാദ്ധ്യക്ഷൻ കൂടിയായി ആലങ്കോട് ലീലാകൃഷ്ണനാണെന്ന സന്തോഷ വാർത്തയും ഒപ്പമെത്തി.

എൻ പി ഹാഫിസ് മുഹമ്മദ്, വി ടി മുരളി, എ പി കുഞ്ഞാമു, ഡോ. ആര്യ ഗോപി, ഫെസ്റ്റ് ഡയരക്ടർ അഷറഫ് കുരുവട്ടൂർ, ഡോ. ശിവദാസ് പുറമേരി, ഡോ. അബൂബക്കർ കാപ്പാട്, ഇ. കെ അജിത്, പി കെ സുരേഷ്, അഡ്വ. സുനിൽ മോഹൻ തുടങ്ങിയവരെ സാക്ഷിയാക്കി ആലങ്കോടിനെ മന്ത്രി കെ രാജൻ പൊന്നാടയണിയിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ്റെ കവിതകളുടെ സവിശേഷതകൾ അദ്ദേഹം എടുത്തു കാട്ടി തൻ്റെ വീടായ യുവകലാസാഹിതിയുടെ വേദിയിൽ വെച്ച് ഈ വാർത്ത ശ്രവിക്കാനും ആദ്യ ആദരവ് ഏറ്റുവാങ്ങാനും കഴിഞ്ഞതിൽ ആലങ്കോട് ലീലാകൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു.
