അമ്മമാർക്ക് മുമ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞയുമായി പുകസ

തിക്കോടി: സമൂഹ മനസ്സിനെ അനുദിനം കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രചരണവുമായി പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റ് രംഗത്തിറങ്ങി. വീട്ടമ്മമാരെയും കൗമാരക്കാരെയും അണിനിരത്തി ദീപം തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു. പി കെ രാജീവൻ അധ്യക്ഷത വഹിച്ചു.

പു.ക.സ മേലടി ബ്ലോക്ക് സെക്രട്ടറി രാമചന്ദ്രൻ തിക്കോടി സംസാരിച്ചു. ബാബു പടിക്കൽ സ്വാഗതവും, ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള ധാരാളം പ്രമുഖരുടെ സാന്നിദ്ധ്യം പരിപാടിയ്ക്ക് ഏറെ കരുത്ത് പകർന്നു.
