KOYILANDY DIARY.COM

The Perfect News Portal

കവിതാ വിചാരം ശില്പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: വായനക്കോലായ സാംസ്ക്കാരികക്കൂട്ട് കവിതാ വിചാരം സംസ്ഥാനതല കവിതാ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 24, 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് ശില്പശാല. അപേക്ഷകർ അയയ്ക്കുന്ന കവിതകൾ വിലയിരുത്തി തെരഞ്ഞെടുക്കപ്പെടുന്ന 40 പേർക്കാണ് പ്രവേശനം ലഭിക്കുക.

കവിയും നിരൂപകനുമായ കല്പറ്റ നാരായണനാണ് ശില്പശാലയുടെ ചീഫ് അഡ്വൈസർ.
കവി പി. എൻ. ഗോപീകൃഷ്ണനാണ് ശില്പശാലാ ഡയറക്ടർ. പ്രഗൽഭ കവികളും നിരൂപകരുമാണ് ക്ലാസ്സെടുക്കുക. അപേക്ഷകർ എഴുതിയ ഒരു കവിത, വിലാസം, ഫോൺ നമ്പർ ഉൾപ്പെടെ മെയ് 10 നുള്ളിൽ vayanakkolaya@gmail.com എന്ന വിലാസത്തിൽ ഇമെയ്ൽ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 9497658845/ 6235724909 

Advertisements
Share news