KOYILANDY DIARY.COM

The Perfect News Portal

വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇനി സ്റ്റിക്കർ റിയാക്ഷനും; പുതിയ അപ്ഡേറ്റ് ഉടൻ

വാട്സാപ്പ് സന്ദേശങ്ങൾക്ക് ഇമോജി റിയാക്ഷനുകൾ നൽകുന്നത് പോലെ ഇനി മുതൽ സ്റ്റിക്കർ റിയാക്ഷനുകളും നൽകാം. ഈ ഫീച്ചർ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ൽ ആണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകൾ അവതരിപ്പിക്കുന്നത്, എന്നാൽ ഉപയോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങൾ നടത്താൻ സ്റ്റിക്കറുകൾ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്.

 

ഇതേ ഫീച്ചർ ഇൻസ്റ്റഗ്രാം മുൻപേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാട്സാപ്പ് ബീറ്റ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ ആൻഡ്രോയിഡിലും, iOS-ലും ലഭിക്കും.

 

വാട്സാപ്പിന്റെ ഒഫീഷ്യൽ സ്റ്റിക്കർ സ്റ്റോറിൽ നിന്നോ, തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നോ സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്ത് സന്ദേശങ്ങൾക്ക് റിയാക്ഷനായി അയക്കാം. ഫോണുകളിൽ മുൻപേ ഡൗൺലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കർ റിയാക്ഷൻ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമാകും.

Advertisements
Share news