എം ജി എസ് നാരായണന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: അന്തരിച്ച ചരിത്രകാരൻ എം ജി എസ് നാരായണന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഞായറാഴ്ച രാവിലെയാണ് മലാപ്പറമ്പിലെ മൈത്രി വീട്ടിലെത്തി ഭാര്യ പ്രേമലതയേയും മക്കളെയും ആശ്വസിപ്പിച്ചത്. കുടംബത്തോടൊപ്പം അൽപ്പനേരം ചെലഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി നിഖിൽ, ടൗൺ ഏരിയാ സെക്രട്ടറി എം അജയകുമാര്‍, പി കെ സുനില്‍ കുമാര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചരിത്രകാരൻമാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമായി നിരവധി പേരും ആശ്വാസവാക്കുകളുമായി എം ജി എസിന്റെ വീട്ടിലെത്തിയിരുന്നു.

