KOYILANDY DIARY.COM

The Perfect News Portal

വിളയാട്ടൂർ കുഴിപ്പരപ്പിൽ കുടുംബ സംഗമം നടത്തി

മേപ്പയ്യൂർ: വിളയാട്ടൂർ കുഴിപ്പരപ്പിൽ കുടുംബ സംഗമം നടത്തി. കീഴ്പ്പയ്യൂർ മഹല്ല് ഖാസി ഇ കെ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ. പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി. പി. ദുൽഖിഫിൽ, അഷീദ നടുക്കാട്ടിൽ, വി. പി ബിജു, കമ്മന അബ്ദുറഹിമാൻ, മുജീബ് കോമത്ത്, എൻ. ശ്രീധരൻ, കൈപ്പുറത്ത് മുരളീധരൻ, സുനിൽ ഓടയിൽ, കെ കെ ശിവദാസ്, അഡ്വ: മുഹമ്മദ് കരുവഞ്ചേരി, എം. എം അബ്ദുല്ല, കെ. പി അബ്ദു സലാം  എന്നിവർ സംസാരിച്ചു. മുഹമ്മദലി കൊയിലാണ്ടിയുടെ മോട്ടിവേഷൻ ക്ലാസും ഇതോടൊപ്പം നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ഖാസി മൊമെൻ്റോ നൽകി ആദരിച്ചു.
Share news