പെൻഷനേഴ്സ് കുടുംബ സംഗമം പൊട്ടിച്ചിരികളുമായി അരങ്ങ് തകർത്തു

തിക്കോടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. തൃക്കോട്ടൂർ എ.യു പി സ്കൂളിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീലാ സമദ് ഉദ്ഘാടനം ചെയ്തു. പി.ടി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. തിക്കോടി നാരായണൻ മാസ്റ്റർ, കോയിത്തനാരി രാഘവൻ മാസ്റ്റർ എന്നിവരെ ആദരിക്കുകയും, സോഷ്യൽ മീഡിയ ഫെയിം പി.ടി. ബിനിഷ ടീച്ചറെ അനുമോദിക്കുകയും ചെയ്തു.
.

.
തുടർന്ന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എ.എം കുഞ്ഞിരാമൻ, വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ മാസ്റ്റർ, ബ്ലോക്ക് സംസ്കാരി വേദി കൺവീനർ ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു പടിക്കൽ സ്വാഗതവും, ജോ. സെക്രട്ടറി ബാലകൃഷ്ണൻ ടി. എൻ നന്ദിയും പറഞ്ഞു.

.
തുടർന്ന് രൺദീപ് രവീന്ദ്രന്റെ മിമിക്രിയും, ചെയർമാനും കമൻ്ററുമായ ചന്ദ്രൻ നമ്പ്യേരിയുടെ നേതൃത്വത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. മുതിർന്ന പൗരന്മാർ ആടുകയും പാടുകയും, കഥകളിലൂടെ ഒഴുകി നടക്കുകയും ചെയ്തത് സംഗമത്തെ ഏറെ ധന്യമാക്കി. സംഗമത്തിൽ പങ്കെടുത്തവർക്ക് സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നഴ്സുമാർ ബി.പി, ഷുഗർ എന്നിവ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി.
