ട്രാൻസ്ജെൻഡറുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട് : ട്രാൻസ്ജെൻഡറുടെ സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങി സ്കൂട്ടർ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ. കുന്ദമംഗലം നൊച്ചിപ്പൊയിൽ സ്വദേശി ആനിക്കാട്ടുമ്മൽ വീട്ടിൽ മുഹമ്മദ് റബീൻ (23 ), കൊടുവള്ളി മുക്കാംചാലിൽ വീട്ടിൽ നിസാമുദ്ദീൻ (27 ), പതിമംഗലം പാലുമണ്ണിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ (23), മുട്ടാഞ്ചേരി പരനിലം വീട്ടിൽ മുഹമ്മദ് റാഫി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
.

.
മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്കോഡ് അംഗങ്ങളായ SCPO റഷീദ്.കെ.വി, ലാലിജ്.എം, വിഷ്ലാൽ വിശ്വനാഥ് കുന്നമംഗലം പോലീസ് സ്റ്റേഷന്റെ അധികചുമതലയുള്ള ഇൻസ്പെക്ടർ രാജേഷ്. പി, സബ് ഇൻസ്പെക്ടർ വേണുഗോപാൽ. എൻ.പി, ASI മഞ്ജിത്ത്, SCPO പ്രനീഷ്. വി.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികളിലൊരാളായ ജബ്ബാർ ട്രാൻസ്ജെൻഡറോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്ത് വരവെ കുന്ദമംഗലം സിന്ധു തിയറ്ററിനടുത്ത് സ്കൂട്ടർ നിർത്തിയ ശേഷം ട്രാൻസ്ജെൻഡറിന്റെ കയ്യിൽനിന്നും പ്രതി താക്കോൽ പിടിച്ചു വാങ്ങി പ്രതിയുടെ സുഹൃത്തുക്കൾക്ക് താക്കോൽ കൈമാറുകയും, പ്രതികൾ സംഭവ സ്ഥലത്ത് നിന്നും സ്കൂട്ടറുമായി കടന്നുകളയാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രാൻസ്ജെൻഡറെ പ്രതികളിലൊരാൾ കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു.
.

ഈ കാര്യത്തിന് പരാതി ലഭിച്ച കുന്ദമംഗലം പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരവെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളുടെയും, മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ കളവ് ചെയ്ത സ്കൂട്ടറിൽ മൂന്ന് പേർ നൊച്ചിപൊയിൽ ഭാഗത്ത് കൂടി ഓടിച്ചുപോയതായി കാണുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ ഉണ്ടായിരുന്ന ആളുകളെ കുറിച്ച് അന്വേഷണം നടത്തുകയും, സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ഒരു പ്രതിയെ തിരിച്ചറിയുകയും ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ബാക്കി മൂന്നു പേരെക്കുറിച്ച് പോലീസ് മനസ്സിലാക്കുകയും . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
