KOYILANDY DIARY.COM

The Perfect News Portal

മാർപാപ്പയുടെ വിയോഗം; വത്തിക്കാൻ എംബസിയിലെത്തി സംസ്ഥാനത്തിൻ്റെ അനുശോചനമറിയിച്ച് കെ വി തോമസ്

ന്യൂഡൽഹി: ആഗോള ക്രൈസ്തവ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേരള സർക്കാർ എന്നിവരുടെ അനുശോചനം അറിയിക്കാൻ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് വത്തിക്കാൻ കാര്യലയവും കാത്തലിക് ബിഷപ് കോൺഫ്രൻസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനവും, സേക്രട്ട് ഹാർട്ട് കത്തിഡ്രലും സന്ദർശിച്ച് ആദരവ് അർപ്പിച്ചു. ഔദ്യോഗിക ഡയറിയിൽ അനുശോചന സന്ദേശം രേഖപ്പെടുത്തി. ന്യൂൺഷ്യോയുടെ പ്രതിനിധി മോൺ. ജുവൽ സാവിയോ കെ വി തോമസിനെ സ്വീകരിച്ചു.

 

 

Share news