നെല്ലുളിതാഴെ നിടുവയൽകുനി റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നെല്ലുളിതാഴെ നിടുവയൽകുനി റോഡ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എൻ.ടി. രാജീവൻ അധ്യക്ഷനായി. കൗൺസിലർ രമേശൻ വലിയാട്ടിൽ ആശംസിച്ച് സംസാരിച്ചു. മുസ്തഫ NK സ്വാഗതവും സുനിൽ NK നന്ദിയും പറഞ്ഞു
