KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കോഴിക്കോട്: കൊടുവള്ളിയിൽ വൻ ലഹരി ശേഖരം പിടികൂടി. കണ്ടെടുത്തത് 11000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നം. സംഭവത്തിൽ കൊടുവള്ളി സ്വദേശി മുഹമ്മദ് മുഹ്സിൻ അറസ്റ്റിലായി. കൊടുവള്ളി മടവൂർമുക്ക് കിഴക്കേ കണ്ടിയിൽ മുഹമ്മദ് മുഹസിൻ (33) ൻ്റെ വീട്ടിൽ കൊടുവള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് 9750 പാക്കറ്റ് ഹാൻസ്, 1250 പാക്കറ്റ് കൂൾ ലിപ് എന്നിവ കണ്ടെടുത്തത്. പിടികൂടിയ ഉൽപന്നങ്ങൾക്ക് ആറു ലക്ഷത്തിലധികം രൂപ വില വരും.

മുഹമ്മദ്മു മുഹ്സിൻ്റെ നരിക്കുനിയിലുള്ള ചെരുപ്പു കടയിൽ ഇന്നലെ ഉച്ചക്ക് പൊലീസ് നടത്തിയ പരിശോധനയിലാണ് 890 പാക്കറ്റ് ഹാൻസ് പിടികൂടിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് വീട്ടിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്.

 

നരിക്കുനിയിൽ ചെരുപ്പു കടയുടെ മറവിലായിരുന്നു ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തിയിരുന്നത് എന്നാണ് പൊലിസ് പറയുന്നത് നരിക്കുനിയിൽ നിന്നും പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് രണ്ടര ലക്ഷം രൂപ വില വരും. കർണ്ണാടകയിൽ നിന്നും ലോറിക്കാർ മുഖേന എത്തിക്കുന്ന ഹാൻസ് കോഴിക്കോട് ജില്ലയിലെ മൊത്ത, ചില്ലറ വിൽപ്പനകാർക്ക് മുഹ്സിൻ വിതരണം ചെയ്യതിരുന്നതായും പൊലിസ് പറഞ്ഞു. മുൻപും സമാനമായ രീതിയിൽ കുന്നമംഗലം പോലീസ് ആരാമ്പ്രത്തുള്ള ഇയാളുടെ സൂപ്പർമാർക്കറ്റിൽ നിന്ന് ഹാൻസ് പിടികൂടിയിരുന്നു.

Advertisements
Share news