വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ്; മെയ് രണ്ടിന് പ്രധാനമന്ത്രി നിർവഹിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട കമ്മീഷനിങ് മെയ് രണ്ടിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും കമ്മീഷനിങ് നിർവഹിക്കുക. സംസ്ഥാന സർക്കാറിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചു. കേരളത്തിന്റെ വികസന കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരു മാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടം തുറമുഖം സ്വന്തമാക്കിയിരുന്നു.
