KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതി നല്‍കുമെന്ന് ബസ് ഉടമ അഖിലേഷ് കൂട്ടങ്ങാരം. രണ്ട് തോക്കുകള്‍ ചൂണ്ടിയാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതെന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ വിട്ടയച്ചത് ശരിയായില്ലെന്നും അജിലേഷ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കണ്ണൂര്‍ കല്യാശേരി സ്വദേശിയായ വ്‌ലോഗര്‍ തൊപ്പിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് നിഹാദ് എന്ന തൊപ്പി സഞ്ചരിച്ച കാര്‍, ബസുമായി ഉരസി എന്നാരോപിച്ച് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ബസ് ഉടമയോ ജീവനക്കാരോ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു. ഇതിനെതിരെ ബസ് ഉടമ രംഗത്തെത്തി.

 

നിറയെ യാത്രക്കാരുമായി വന്ന കെ എല്‍ 86 ബി 3456 നമ്പര്‍ ബസ് വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയാണ് മുഹമ്മദ് നിഹാദും രണ്ട് സുഹൃത്തുക്കളും ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ ഉപയോഗിച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Advertisements
Share news