ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ വിഷു ആഘോഷിച്ചു

ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിലെ വിഷുകണി ദർശനം പുലർച്ചെ 4 മണി മുതൽ ദർശനം ഉണ്ടായിരുന്നു. ദർശനത്തിന് വന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും വിഷുകൈനീട്ടം നൽകി. വിശേഷാൽ പൂജയും ഉണ്ടായിരുന്നു. ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിൽ മുഖ്യ കാർമികത്വം വഹിച്ചു. സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടന്നു.
