KOYILANDY DIARY.COM

The Perfect News Portal

നടൻ രവി കുമാർ അന്തരിച്ചു

നടൻ രവി കുമാർ (75) അന്തരിച്ചു. ചെന്നൈ വേലാച്ചേരി പ്രശാന്ത് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ ചെന്നൈ പോരൂരിൽ. അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം 100 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.

Share news